ചരിത്രനേട്ടം സ്വന്തമാക്കി സിദാനേ ഇക്ബാൽ..
ചരിത്രനേട്ടം സ്വന്തമാക്കി സിദാനേ ഇക്ബാൽ..
പ്രീമിയർ ലീഗ് സീസൺ ഇന്ന് ആരംഭിക്കുകയാണ്. തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മോശം സീസൺ ശേഷമാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ് ഈ സീസൺ ഇറങ്ങുന്നത്. പുതിയ സീസണും പുതിയ പ്രതീക്ഷകളുമായിയാണ് യുണൈറ്റഡ് കളത്തിലേക്കിറങ്ങുന്നത്.
എറിക് ടെൻ ഹാഗിന് കീഴിൽ പ്രതാപം തിരിച്ചു പിടിക്കാൻ യുണൈറ്റഡ് ഇറങ്ങുമ്പോൾ പ്രീ സീസൺ ടൂറിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട പേരാണ് സിദാനേ ഇക്ബാൽ. പ്രീ സീസണിലെ മികവ് കൊണ്ട് തന്നെ താരത്തെ യുണൈറ്റഡ് പ്രീമിയർ ലീഗ് ടീമിൽ ഉൾപെടുത്തിയിരിക്കുകയാണ്.മുപ്പതു വർഷത്തെ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇത് ആദ്യമായിയാണ് ഒരു ഇറാഖി താരം പ്രീമിയർ ലീഗിൽ പന്ത് തട്ടാൻ ഒരുങ്ങുന്നത്.
ഞായറാഴ്ചയാണ് യുണൈറ്റഡിന്റെ ആദ്യത്തെ മത്സരം. ബ്രൈറ്റനാണ് എതിരാളികൾ. മത്സരം ഇന്ത്യൻ സമയം വൈകിട്ട് 6:30 ക്കാണ് ആരംഭിക്കുക. കൂടുതൽ കായിക വാർത്തകൾക്കായി "xtremedesportes" പിന്തുടരുക.
Our Whatsapp Group